Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Feast For Fifty-five

ക​ർ​ക്ക​ട​ക​പ്പു​ല​രി​യി​ൽ വ​ട​ക്കു​ന്നാ​ഥ​നി​ൽ അ​ന്പ​ത്ത​ഞ്ച് ആ​ന​ക​ൾ​ക്ക് ഊ​ട്ട്

തൃ​ശൂ​ർ: ഈ​റ​ന​ണി​ഞ്ഞ ക​ർ​ക്ക​ട​ക​പ്പു​ല​രി​യി​ൽ വ​ൻ ​ജ​ന​ക്കൂ​ട്ട​ത്തെ സാ​ക്ഷി​യാ​ക്കി വ​ട​ക്കു​ന്നാ​ഥ ക്ഷേ​ത്രാ​ങ്ക​ണ​ത്തി​ൽ ആ​ന​യൂ​ട്ട്. തെ​ക്കെ ഗോ​പു​ര​ന​ട​യ്ക്കു​സ​മീ​പം അ​ണി​നി​ര​ന്ന അ​ന്പ​ത്ത​ഞ്ച് ആ​ന​ക​ളി​ൽ തി​രു​വ​ന്പാ​ടി ല​ക്ഷ്മി​ക്കു​ട്ടി​ക്കു മേ​ൽ​ശാ​ന്തി പ​യ്യ​പ്പി​ള്ളി ദാ​മോ​ദ​ര​ൻ ന​ന്പൂ​തി​രി ആ​ദ്യ ഉ​രു​ള ന​ല്കി​യ​തോ​ടെ​യാ​ണ് ആ​ന​യൂ​ട്ടി​നു തു​ട​ക്ക​മാ​യ​ത്. തു​ട​ർ​ന്നു​ള്ള സ​മൃ​ദ്ധ​മാ​യ ഊ​ട്ടി​ൽ ആ​ന​ക​ൾ​ക്കു മ​രു​ന്നു​കൂ​ട്ടു​ക​ൾ ക​ല​ർ​ത്തി​യ ചോ​റു​രു​ള​ക​ളും മ​റ്റു​വി​ഭ​വ​ങ്ങ​ളും ന​ല്കാ​ൻ ആ​ന​പ്രേ​മി​ക​ളും ഭ​ക്ത​രും ഊ​റ്റം​കൊണ്ടു.

മ​ന്ത്രി ഒ.​ജെ. ജ​നീ​ഷ്, എം​എ​ൽ​എ​മാ​രാ​യ ചാ​ണ്ടി ഉ​മ്മ​ൻ, രാ​ജ​ൻ ജെ. ​പ​ല്ല​ൻ, മേ​യ​ർ ഡോ. ​നി​ജി ജ​സ്റ്റി​ൻ, ഡെ​പ്യൂ​ട്ടി മേ​യ​ർ എ. ​പ്ര​സാ​ദ്, കൊ​ച്ചി​ൻ ദേ​വ​സ്വം ബോ​ർ​ഡ് പ്ര​സി​ഡ​ന്‍റ് കെ. ​ര​വീ​ന്ദ്ര​ൻ എ​ന്നി​വ​രും ആ​ന​ക​ൾ​ക്ക് ഉ​രു​ള​ക​ൾ ന​ൽ​കി.

ക​ർ​ക്ക​ട​ക​ത്തി​ലെ ഇ​രു​ട്ടു​മൂ​ടി​യ ആ​കാ​ശ​ക്കു​ട​ക്കീ​ഴി​ലെ ആ​ട​യാ​ഭ​ര​ണ​ങ്ങ​ളൊ​ന്നു​മി​ല്ലാ​ത്ത ആ​ന​ച്ച​ന്തം ആ​ന​ന്ദം പ​ക​രു​ന്ന​താ​യി​രു​ന്നു. മ​ഴ​യാ​യി​രു​ന്ന​തി​നാ​ൽ ആ​ന​യൂ​ട്ടി​നെ​ത്തി​യ​വ​ർ പ​ല​ നി​റ​ത്തി​ലു​ള്ള കു​ട​ക​ൾ നി​വ​ർ​ത്തി ആ​ന​ക​ൾ​ക്കു​മു​ന്നി​ൽ നി​ര​ന്ന​തും കൗ​തു​ക​ക്കാ​ഴ്ച​യാ​യി.

ബാ​രി​ക്കേ​ഡു​ക​ൾ കെ​ട്ടി അ​തി​നു​ള്ളി​ലാ​ണ് ആ​ന​ക​ളെ അ​ണി​നി​ര​ത്തി​യി​രു​ന്ന​ത്. ക്ഷേ​ത്രാ​ങ്ക​ണ​ത്തി​ലേ​ക്കു​ള്ള തി​ര​ക്ക് നി​യ​ന്ത്രി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി ഗോ​പു​ര​വാ​തി​ലി​നു സ​മീ​പം ഭ​ക്ത​രെ ക​ട​ത്തി​വി​ടാ​ൻ പ്ര​ത്യേ​കം റാ​ന്പ് നി​ർ​മി​ച്ചി​രു​ന്നു.

പു​തു​പ്പ​ള്ളി കേ​ശ​വ​ൻ, എ​റ​ണാ​കു​ളം ശി​വ​കു​മാ​ർ, പു​തു​പ്പ​ള്ളി സാ​ധു, ഊ​ക്ക​ൻ​സ് കു​ഞ്ചു, പാ​റ​മേ​ക്കാ​വ് കാ​ശി​നാ​ഥ​ൻ, കു​ട്ടം​കു​ള​ങ്ങ​ര അ​ർ​ജു​ന​ൻ, ബാ​സ്റ്റി​ൻ വി​ന​യ​സു​ന്ദ​ർ തു​ട​ങ്ങി​യ കൊ​ന്പ​ന്മാ​ർ ഊ​ട്ടി​നെ​ത്തി. പി​ടി​യാ​ന​ക​ളും പ​ങ്കെ​ടു​ത്തു. ആ​പ്പി​ൾ, മു​ന്തി​രി, ക​രി​മ്പ്, റോ​ബ​സ്റ്റ, ചെ​റു​പ​ഴം, ത​ണ്ണി​മ​ത്ത​ൻ, ക​ക്ക​രി​ക്ക തു​ട​ങ്ങി​യ​വ​യും ആ​ന​ക​ൾ​ക്കാ​യി ഒ​രു​ക്കി​യി​രു​ന്നു. ആ​ന​യൂ​ട്ടി​നു മു​ന്നോ​ടി​യാ​യി പു​ല​ർ​ച്ചെ മ​ഹാ​ഗ​ണ​പ​തി​ഹോ​മം ന​ട​ന്നു.

Latest News

Corehub Up